കുടുംബ കോടതിയിൽ കൗൺസിലിങ്ങിന് എത്തിയ യുവതിക്കും പിതാവിനും ഭർത്താവിന്റെ മർദനം .

ഇടുക്കി: വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് തൊടുപുഴ കുടുംബ കോടതിയിലെത്തിയ യുവതിക്കും പിതാവിനും നേരെ ഭർത്താവിന്റെ അക്രമം. കൗൺസിൽ ഹാളിൽ വച്ചാണ് മൂലമറ്റം സ്വദേശി ജുവലിനും പിതാവ് തോമസിനും നേരെ ഭർത്താവായ അനൂപിന്റെ അക്രമമുണ്ടായത്. അനൂപ് ഫയൽ ചെയ്ത വിവാഹമോചന അപേക്ഷയിൽ കൗൺസിലിങ്ങിന് എത്തിയതായിരുന്നു ജുവലും പിതാവും. കൗൺസിലിംഗിൽ വിവാഹമോചന ത്തിന് സമ്മതമല്ലെന്ന് ജുവൽ നിലപാടെടുത്തു. ഇതോടെയാണ് അക്രമമുണ്ടായതെന്നാണ് പരാതി.

കൗൺസിലിംഗ് നടത്തുന്നവരും അഭിഭാഷകരും നോക്കി നിൽക്കെയായിരുന്നു മർദ്ദനം. സംഭവത്തിൽ അനൂപിനെതിരെ കേസെടുക്കാൻ കുടുംബ കോടതി തൊടുപുഴ പൊലീസിന് നിർദ്ദേശം നൽകി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഇരുവരുടെയും മൊഴി പൊലീസ് എടുത്തു. സംഭവ ശേഷം അനൂപ് ഒളിവിൽ പോയെന്നാണ് പൊലീസ് നൽകുന്ന വിവരം. അതേസമയം ജുവൽ തോമസ് മർദ്ദിച്ചുവെന്ന പരാതിയുമായി അനൂപിന്റെ മാതാപിതാക്കളും പൊലീസിനെ സമീപിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം