മറയൂർ ചന്ദനലേലത്തിന് തുടക്കമാവുന്നു. : ലേലം ഓൺലൈനിലൂടെ

ഇടുക്കി: സംസ്ഥാന വനംവകുപ്പിൻറെ ഏറ്റവും വലിയ സാമ്പത്തികശ്രോതസുകളിലോന്നായ ചന്ദനത്തിൻറെയും ചന്ദനത്തൈലത്തിൻറെയും ലേലത്തിന്ഈ തുടക്കമാവുന്നു. ഈ വർഷത്തെ ലേലം 2023 സെപ്തംബർ 13 ബുധനാഴ്ച തുടങ്ങും. രണ്ടുദിവസങ്ങളിലായി മറയൂരിലാണ് ലേലം നടക്കുന്നത്. മറയൂരിലെ ലേലം രണ്ടു ദിവസം നീളും. ലോകത്തെ തന്നെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കപെടുന്ന മറയൂർ ചന്ദനമാണ് ലേലത്തിന്റെ പ്രത്യേകത. മുൻ വർഷങ്ങളിലേക്കാൾ കൂടുതൽ ചന്ദനമുള്ളതിനാൽ റെക്കോർഡ് വരുമാനമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും വനംവകുപ്പ് ശേഖരിച്ച ചന്ദനമാണ് ലേലം ചെയ്യുക. ചന്ദനമുപയോ​ഗിച്ചുണ്ടാക്കിയ ചന്ദനത്തൈലവും ഇത്തവണത്തെ ലേലത്തിലുണ്ടാകും. ഓൺലൈനിലിലൂട നടക്കുന്ന ലേലത്തിന് രജിസ്റ്റർ ചെയ്ത് രാജ്യത്തിന്റെ എവിടെയിരുന്നും പങ്കെടുക്കാം. ഇതുവരെ രജിസ്റ്റർ ചെയ്തവുരുടെ എണ്ണം കണക്കിലെടുത്താൽ തന്നെ വരുമാനത്തിൽ വലിയ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 68.68 ടൺ ചന്ദനമാണ് ഇക്കുറി ലേലത്തിന് വെക്കുന്നത്. ക്ലാസ് രണ്ട് മുതൽ 15 വരെയുള്ളതാണ് ചന്ദനം. 35 കോടി രൂപയുടെ വരുമാനമാണ് ലേലത്തിൽ പ്രതീക്ഷിക്കുന്നത്.

Share
അഭിപ്രായം എഴുതാം