പുതുപ്പള്ളി പോയാൽ പോട്ടെന്നേ;പുതുപ്പുള്ളിയുടെ നിറവിൽ ജെയ്ക്ക്;ജെയ്ക്ക് സി. തോമസിനും ഭാര്യ ഗീതു തോമസിനും ആദ്യത്തെ കൺമണി പിറന്നു

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ജെയ്ക്ക് സി. തോമസിനും ഭാര്യ ഗീതു തോമസിനും ആദ്യത്തെ കൺമണി പിറന്നു. ഇരുവർക്കും ആൺകുഞ്ഞാണ് പിറന്നത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നതായി ജെയ്ക്ക് അറിയിച്ചു.

2019 ഒക്ടോബറിലായിരുന്നു ജെയ്ക്കും ഗീതുവും തമ്മിലുള്ള വിവാഹം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഗീതുവിനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക്ക് സഹതാപവോട്ട് നേടാന്‍ ശ്രമിക്കുന്നെന്ന തരത്തിലായിരുന്നു പ്രചാരണം. ഗീതു വോട്ട് അഭ്യർഥിക്കുന്ന വിഡിയോ ഉള്‍പ്പെടെ പ്രചരിപ്പിച്ചായിരുന്നു അധിക്ഷേപം. ഇതിനെതിരെ ഗീതു കോട്ടയം എസ്.പി ഓഫിസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മണർകാട് പൊലീസാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

Share
അഭിപ്രായം എഴുതാം