കൊച്ചി: ഉപഭോക്താക്കള്‍ക്ക് വ്യക്തിഗത നേട്ടങ്ങള്‍ ലഭ്യമാക്കാനുളള തുടര്‍ച്ചയായ നീക്കങ്ങളുടെ ഭാഗമായി മുന്‍നിര ടെലികോം സേവനദാതാവായ വി പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി ‘ചോയ്‌സ്’ അവതരിപ്പിച്ചു. എന്റര്‍ടൈന്‍മെന്റ്, ഫുഡ്, ട്രാവല്‍, മൊബൈല്‍ സെക്യൂരിറ്റി തുടങ്ങിയവയില്‍നിന്ന് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാന്‍ വി മാക്‌സ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ അവസരമൊരുക്കുന്നു.
വി വ്യക്തിഗത, ഫാമിലി പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നാല് എക്‌സ്‌ക്ലൂസീവ് വിഭാഗങ്ങളിലായി തങ്ങള്‍ക്കിഷ്ടമുള്ള ഒരു പ്രീമിയം പങ്കാളിയില്‍നിന്ന് നിരവധി ആനുകൂല്യങ്ങള്‍ തിരഞ്ഞെടുക്കാം. എന്റര്‍ടൈന്‍മെന്റ്-ഒടിടി വിഭാഗത്തില്‍ ആമസോണ്‍ പ്രൈം, ഡിസ്‌നി ഹോട്ട്സ്റ്റാര്‍, സോണിലിവ്, സണ്‍നെക്സ്റ്റ് എന്നിവയാണുള്ളത്. ഫുഡ് വിഭാഗത്തില്‍ ഈസിഡൈനറില്‍ ആറു മാസ സബ്‌സ്‌ക്രിപ്ഷനും പ്രീമിയം റസ്റ്റോറന്റുകളിലും ബാറുകളിലും 50 ശതമാനം വരെ ഇളവും ലഭിക്കും.
ട്രാവല്‍ വിഭാഗത്തില്‍ ഈസ്‌മൈട്രിപ്പില്‍ ഒരു വര്‍ഷ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും. ഇതിനുപുറമെ റൗണ്ട്ട്രിപ്പ് ബുക്കിങില്‍ 750 രൂപയും ഒരു വശത്തേക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റില്‍ 400 രൂപയും ഇളവുലഭിക്കും. മെച്ചപ്പെടുത്തിയ സുരക്ഷയ്ക്കും ഹാന്‍ഡ്‌സെറ്റിന്റെ സുഗമമായ ഉപയോഗത്തിനും സ്മാര്‍ട്ട്‌ഫോണിന്റെ സുരക്ഷാ വിഭാഗത്തില്‍ നോര്‍ട്ടണ്‍ ആന്റി-വൈറസ് പ്രൊട്ടക്ഷന്റെ ഒരു വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും. ഉപഭോക്താവ് തെരഞ്ഞെടുക്കുന്ന പ്ലാനിന് അനുസരിച്ചായിരിക്കും ഈ ആനുകൂല്യങ്ങള്‍.