എർലിങ് ഹാലണ്ടിന് യുവേഫ പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം; നോർവീജിയൻ താരം പുരസ്കാരം നേടിയത് മെസ്സിയെ പിന്തള്ളി

മാഞ്ചസ്റ്റർ സിറ്റിയുടെ എർലിങ് ഹാലണ്ടിന് യുവേഫ പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം. അർജന്റീനിയൻ ഇതിഹാസം ലയണൽ മെസിയെയും കെവിൻ ഡിബ്രുയ്‌നെയും പിന്തള്ളിയാണ് എർലിങ് ഹാലണ്ട് പുരസ്കാരത്തിന് അർഹനായത്. കഴിഞ്ഞ ദിവസം പ്രൊഫഷണൽ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്റെ പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരവും 23കാരനായ നോർവീജിയൻ താരം എർലിങ് ഹാലണ്ട് സ്വന്തമാക്കിയിരുന്നു.

മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗ്വാർഡിയോളയാണ് മികച്ച പരിശീലകൻ. സ്‌പെയിനിന്റെ ഐത്താനോ ബോൺമാറ്റിയാണ് മികച്ച വനിതാ താരം. കഴിഞ്ഞ സീസണിൽ സിറ്റിക്കായി നടത്തിയ മികച്ച പ്രകടനമാണ് എർലിങ് ഹാലണ്ടിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. വിവിധ ചാമ്പ്യൻഷിപ്പുകളിൽ 53 മത്സരങ്ങളിൽ നിന്നായി 52 ഗോളുകളായിരുന്നു താരം നേടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →