ചാലക്കുടി: വളർത്തുപോത്തിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ച നിലയിൽ. കുറ്റിക്കാട് കൂർക്കമറ്റം പൊന്നത്തി വീട്ടിൽ ചാത്തൻകുട്ടിയുടെ മകൻ ഷാജുവാണ് (51) മരിച്ചത്. പോത്തിനെ അഴിച്ചുകെട്ടാൻ പോകുന്നതിനിടെ ആയിരുന്നു ഷാജുവിന് കുത്തേറ്റത്.
കഴിഞ്ഞദിവസം വൈകീട്ട് പോത്തിനെ അഴിച്ചുകെട്ടാൻ പോയ ഷാജു തിരിച്ചെത്തിയിരുന്നില്ല. വ്യാഴാഴ്ച രാവിലെ അന്വേഷിച്ചുചെല്ലുമ്പോൾ കപ്പത്തോടിനു സമീപം കുത്തേറ്റ് മരിച്ച നിലയിൽ കിടക്കുകയായിരുന്നു.
ഭാര്യ: സതി (അംഗൻവാടി ഹെൽപർ). മക്കൾ: സഞ്ജയ്കൃഷ്ണ (പ്ലസ് ടു വിദ്യാർഥി), സഞ്ജിത (പത്താം ക്ലാസ് വിദ്യാർഥിനി).