തൃശൂർ: കടങ്ങോട് പഞ്ചായത്തിലെ ആദൂരിൽ എസി മൊയ്തീനു നേരെ കരിങ്കൊടി കാണിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകരും സിപിഐഎം പ്രവർത്തകരുമായി സംഘർഷം. കെ സ്റ്റോർ ഉദ്ഘാടന വേദിയിലേക്ക് കരിങ്കൊടി പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് പ്രവർത്തകരെ സിപിഐഎം പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. 2023 ഓഗസ്റ്റ് 25 ന് ആദൂരിൽ കെ സ്റ്റോർ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. സംഭവ സമയത്ത് പൊലീസ് ഉണ്ടായിരുന്നില്ല.
പിന്നീട് സ്ഥലത്തെത്തിയ പൊലീസ് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. എരുമപ്പെട്ടി മങ്ങാട് എസി മൊയ്തീനെ കരിങ്കൊടി കാണിക്കാൻ എത്തിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തു.