റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കപ്പൂരിൽ ജില്ലാ പഞ്ചായത്തംഗം ഷാനിബ ടീച്ചറുടെ മകന് നേരെ അക്രമ ശ്രമം

ഇന്നോവയിലെത്തിയ സംഘം വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു’തോട്ടയെറിഞ്ഞ്അപായപ്പെടുത്താനും ശ്രമം

കപ്പൂരിൽ ജില്ലാ പഞ്ചായത്തംഗം ഷാനിബ ടീച്ചറുടെ മകന് നേരെ അക്രമശ്രമം.കപ്പൂർ കാഞ്ഞിരത്താണി മാരായംകുന്ന് കാരൂത്ത് വീട്ടിൽ ഷാദിന് നേരെയാണ് ഇന്നോവയിലെത്തിയ സംഘം ആക്രമണം നടത്തിയത് ശനിയാഴ്ച രാത്രിയോടെ ഇന്നോവ കാറിലെത്തിയ അഞ്ചംഗ സംഘം വീടിന് സമീപത്തെ നിർമ്മാണ പ്രവർത്തികൾ നടക്കുന്ന കെട്ടിടം നനക്കാൻ ഇറങ്ങിയ ഷാദിന് സമീപത്ത് കൂടെ നമ്പർ പ്ലേറ്റ് ഇല്ലാത്ത ഇന്നോവ വാഹനവുമായി പോവുകയും പിന്നീട് ഷഹദിനെ കണ്ട് പിറകോട്ട് തിരിച്ച് വന്ന വാഹനം തൊട്ടടുത്ത് നിർത്തുകയും ചെയ്യുകയായിരുന്നു. ഷാദ് കാര്യം അന്വേഷിച്ചതോടെ പുറകിൽ ഇരുന്ന ഒരാൾ ബാഗിൽ നിന്നും തോട്ട പുറത്തെടുക്കുകയും എറിയാൻ ശ്രമിക്കുകയുമായിരുന്നു.ഇതോടെ ഷാദ് പ്രദേശത്ത് നിന്നും വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു.സംഭവം അറിഞ്ഞ് ഷാദും നാട്ടുകാരും വീണ്ടും സ്ഥലത്തെത്തുകയും തിരികെ വരികയായിരുന്ന ഇന്നോവ വാഹനം തടയുകയും ചെയ്തു.ഇതോടെ വാഹനത്തിൽ ഉണ്ടായിരുന്നവർ ഷാദിന് നേരെയും നാട്ടുകാർക്ക് നേരെയും വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നാണ് പരാതി.കൂടുതൽ ആളുകൾ എത്തിയതോടെ പ്രതികൾ വാഹനവുമായി പ്രദേശത്ത് നിന്നും രക്ഷപ്പെട്ടു. സമീപത്തെ മറ്റൊരു വീട്ടിലെ വ്യക്തിയെ തേടിയെത്തിയവരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് സൂചന.സംഭവത്തിൽ ചാലിശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *