ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 9 സൈനികർ മരിച്ചു

ലഡാക്ക് : ലഡാക്കിൽ വാഹനാപകടത്തിൽ 9 സൈനികർക്ക് ദാരുണാന്ത്യം. സൈനികർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ക്യാരി ടൗണിൽ നിന്ന് 7 കിലോമീറ്റർ അകലെയാണ് അപകടം. 2023 ഓ​ഗസ്റ്റ് 19 ശനിയാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടം നടന്നത്

കരു ഗാരിസണിൽ നിന്ന് ലേയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. മരിച്ചവരിൽ എട്ട് സൈനികരും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും (ജെസിഒ) ഉൾപ്പെടുന്നു. . സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Share
അഭിപ്രായം എഴുതാം