സി.ആർ കേരളവർമ അന്തരിച്ചു

തിരുവനന്തപുരം: കിളിമാനൂർ കൊട്ടാരത്തിലെ തല മുതിർന്ന അംഗം സി.ആർ കേരളവർമ (88) അന്തരിച്ചു. കിളിമാനൂർ ആർആർവി സ്കൂളിലെ റിട്ട. അധ്യാപകനായിരുന്നു. കിളിമാനൂർ കൊട്ടാരത്തിൽ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. അവിവാഹിതനാണ്.

മൃതദേഹം കിളിമാനൂർ കൊട്ടാരത്തിലെ ചിത്രശാലയിൽ പൊതുദർശനത്തിന് വയ്ക്കും.പണ്ഡിതനായ കേരള വർമ, വൈയാസാകി എന്ന പേരിൽ സന്ധ്യാ പദ്ധതി എന്ന ബ്രഹത് ഗ്രന്ഥം രചിച്ചിട്ടുണ്ട്. സംസ്‍കാരം ഇന്ന് വൈകിട്ട് 3ന് കൊട്ടാരം വളപ്പിൽ നടക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →