ഏറ്റുമുട്ടലിനിടെ പരുക്കേറ്റ പാക്ക് ഭീകരന്റെ മൃതദേഹം റിയാസി ജില്ലയിലെ മലയിടുക്കിൽ കണ്ടെത്തി.

ജമ്മു : ∙ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ പരുക്കേറ്റ പാക്ക് ഭീകരന്റെ മൃതദേഹം ആഴ്ചകൾക്കു ശേഷം കണ്ടെത്തി. രജൗറി ജില്ലയിൽ 2023 ഓ​ഗസ്റ്റ് 5ന് ഏറ്റുമുട്ടലിൽ പാക്കിസ്ഥാൻകാരനായ ഒരു ഭീകരൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

പരുക്കേറ്റയാളെ പക്ഷേ കണ്ടെത്താനായില്ല. ഇയാൾക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം റിയാസി ജില്ലയിലെ മലയിടുക്കിൽ മൃതദേഹം കണ്ടെത്തിയത്. പലതരം തോക്കുകൾ ഉൾപ്പെടെ ആയുധങ്ങളും കണ്ടെടുത്തു….

Share
അഭിപ്രായം എഴുതാം