ബാങ്കോക്: മ്യാൻമറിലെ ഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ 33 പേർ കൊല്ലപ്പെട്ടു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഖനിയിൽ ജോലി ചെയ്തിരുന്ന മൂന്നു പേർ കൂടി മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. ഞായറാഴ്ചയാണ് ഖനിയിൽ മണ്ണിടിച്ചിലുണ്ടായത്.
ഒന്നിലധികം ഖനികളിൽ നിന്ന് മണ്ണിടിഞ്ഞ് താഴെയുള്ള തടാകത്തിലേക്ക് പതിക്കുകയായിരുന്നു. 150 പേർ അടങ്ങുന്ന സംഘം വിവിധ ബോട്ടുകളിലായി നടത്തിയ തെരച്ചിലിനൊടുവിലാണ് തടാകത്തിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണപ്പെട്ടവരെല്ലാം പുരുഷന്മാരാണ്. പാകന്‍റിലെ ഖനികളിൽ വർഷത്തിൽ നിരവധി തവണയെന്നോണം മണ്ണിടിച്ചിൽ മൂലം അപകടങ്ങൾ ഉണ്ടാകാറുണ്ട്. 2020 ജൂലൈയിലുണ്ടായ മണ്ണിടിച്ചിലിൽ 162 പേർ മരണപ്പെട്ടു.2015 നവംബറിൽ 113 പേരാണ് കൊല്ലപ്പെട്ടത