റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂർ: കണ്ണൂർ കീഴ്പ്പള്ളി അയ്യൻകുന്നിൽ സായുധ മാവോയിസ്റ്റ് സംഘമെത്തി. വിയറ്റ്‌നാം അങ്ങാടിയിൽ ഇവർ പ്രകടനം നടത്തി.മൂന്ന് സ്ത്രീകൾ അടങ്ങുന്ന പതിനൊന്ന് അംഗ സംഘമാണ് തോക്കുകളുമായി വൈകുന്നേരം കീഴ്‍പ്പള്ളി അയ്യൻകുന്നിൽ എത്തി പ്രകടനം നടത്തിയത് ‘ആറളം ഫാം ആദിവാസികൾക്ക്’ എന്നെഴുതിയ പോസ്റ്ററും ഇവർ വിയറ്റ്‌നാം അങ്ങാടിയിൽ പതിച്ചു. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഈ പ്രദേശങ്ങളിൽ മാവോയിസ്റ്റ് സംഘമെത്തുന്നത്.

തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇവർക്കായി തെരച്ചിൽ തുടങ്ങി. നേരത്തെയും ഇവിടെ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. സിപിഐ മാവോയിസ്റ്റ് കബനി ഏരിയാ സമിതി എന്നാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്. ആറളം ഫാമിലെ തൊഴിലാളികളല്ല, ഫാമിന്റെ ഉടമകളാണ് എന്നെഴുതിയ പോസ്റ്ററുകൾ പതിച്ചു. ഒരു മണിക്കൂറിന് ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്.

രണ്ടാഴ്ച മുമ്പ് സമീപ പ്രദേശമായ അയ്യന്തോളിൽ അഞ്ച് അംഗ സംഘം എത്തിയിരുന്നു. വിവരം ലഭിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി ഇവർക്കായി അന്വേഷണം തുടങ്ങി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *