വീണ്ടും കൊറോണവ്യാപനം:എറിസ് ഉപവകഭേദം റിപ്പോര്‍ട്ട് ചെയ്തത് 51 രാജ്യങ്ങളില്‍

ഒരിടവേളയ്ക്കുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കൊറോണ വ്യാപനം. ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ ഇ.ജി.5(ഐറിസ്) ആണ് വ്യാപനത്തിനു കാരണം. ഇന്ത്യയില്‍ ഇതുവരെ പുതിയ വകഭേദത്തിലെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അമേരിക്കയിലും യു.കെയിലുമുള്‍പ്പെടെയാണ് തീവ്രവ്യാപനം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ വകഭേദത്തെ നിരീക്ഷിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
ഒമിക്രോണ്‍ എക്‌സ്ബിബി വകഭേദത്തിന്റെ ഉപവകഭേദമാണ് എറിസ്. തീവ്ര വ്യാപനശേഷിയുള്ള ഈ വകഭേദം എക്‌സ്ബിബിയെ അപേക്ഷിച്ച് 20 മുതല്‍ 45 ശതമാനത്തോളം വ്യാപനശേഷി കൂടുതല്‍ ഉള്ളതാണ്.
ഇ.ജി.5 ബാധിക്കുന്നവര്‍ക്ക് തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മല്‍, വരണ്ട ചുമ, തലവേദന, ശരീരവേദന തുടങ്ങിയാണ് ലക്ഷണങ്ങള്‍.
മുന്‍കാല വകഭേദങ്ങളേക്കാള്‍ തീവ്രമാകില്ലെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് പുതിയ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ 51 രാജ്യങ്ങളിലാണ് ഇ.ജി.5 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈന, അമേരിക്ക, ജപ്പാന്‍, കാനഡ, ആസ്‌ട്രേലിയ, സിംഗപ്പൂര്‍, യു.കെ, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം