ജയ്‌പുർ∙: രാജസ്ഥാനിലെ സവായ് മധോപുരിൽ കാണാതായ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തി. വീടിനു സമീപത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. 2023 ഓഗസ്റ്റ് 8 ചൊവ്വാഴ്ച ഉച്ച മുതലാണ് പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയ കാണാതായത്. കുട്ടിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് മാതാപിതാക്കൾ ആരോപിച്ചു. മൃതദേഹം ഏറ്റുവാങ്ങിയശേഷം ഏഴുമണിക്കൂറോളം വീട്ടുകാർ പ്രതിഷേധിച്ചു. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. അദ്ധ്യാപകനെ പൊലീസ്ക സ്റ്റഡിയിലെടുത്തിട്ടുണ്ട്.
അനുനയ ശ്രമങ്ങൾക്കുശേഷമാണ് സംസ്‌കാരച്ചടങ്ങുകൾക്കായി കൊണ്ടുപോയത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടർക്കഥയായെന്ന് ആരോപിച്ച് സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്തെത്തി..
ആഗസ്റ്റ് 2ന്, രാജസ്ഥാനിലെ ഭിൽവാരയിൽ കന്നുകാലികളെ മേയ്ക്കാൻ പോയ 14 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും പിന്നീട് കൽക്കരി ചൂളയിലിട്ട് കത്തിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം ജോധ്പുരിൽ മൂന്നു കോളജ് വിദ്യാർഥികൾ ചേർന്ന് ദലിത് പെൺകുട്ടിയെ കാമുകന്റെ മുന്നിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തിരുന്നു. പെൺകുട്ടിയുടെ കാമുകനെ മാറിമാറി മർദിച്ച മൂന്നു വിദ്യാർഥികളും കുറ്റകൃത്യം നടന്ന് മണിക്കൂറുകൾക്കകം അറസ്റ്റിലായിരുന്നു….