മണിപ്പൂരില്‍ കൂട്ടബലാത്സംഗപരാതിയുമായി മെയ്തെയ് യുവതി

-കുക്കി വിഭാഗത്തില അജ്ഞാതര്‍ പീഡിപ്പിച്ചെന്ന്

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും കൂട്ട ബാലത്സംഗപരാതിയുമായി മെയ്തെയ് യുവതി. മെയ്തെയ് വിഭാഗത്തിലെ വിവാഹിതയായ 37കാരിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. കുക്കി വിഭാഗത്തിലുള്ള അജ്ഞാതര്‍ക്കെതിരേയാണ് പരാതി. മെയ് മൂന്നിനാണു പീഡനം നടന്നതെന്നാണു യുവതി പരാതിയില്‍ പറയുന്നത്.
ബിഷ്ണുപൂരിലെ വനിതാ പോലീസ് സ്റ്റേഷനില്‍ ആഗസ്റ്റ് 9ന് 4.30നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചുരാചന്ദ്പൂര്‍ ജില്ലയിലാണ് അതിക്രമം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. കേസ് അന്വേഷണത്തിനായി കൈമാറിയിട്ടുണ്ട്. കൂട്ടബലാത്സംഗം, അതിക്രമിച്ചുകയറല്‍, അപമാനിക്കാനുള്ള ശ്രമം, ക്രിമിനല്‍ ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ അനുസരിച്ചാണ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്. ഇന്ത്യന്‍ശിക്ഷാനിയമം 376 ഡി, 354, 120 ബി, 34 അടക്കം കേസില്‍ ചുമത്തിയിട്ടുണ്ട്. യുവതിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയായി.
നേരത്തെ മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മേയ് നാലാം തീയതി നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. കേസില്‍ ഇതിനോടകം ഏഴുപേര്‍ അറസ്റ്റിലായിട്ടുണ്ട്. വീഡിയോയിലുള്ള 14 പേരെ തിരിച്ചറിഞ്ഞു എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →