കവളപ്പാറ ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്ക് ഇന്ന് 4 വർഷം.

കവളപ്പാറ ദുരന്തം സംഭവിച്ചിട്ട് 08.08.2023 ന് നാലുവർഷമാവുന്നു. .2019 ഓഗസ്റ്റ് എട്ടിന് രാത്രി എട്ടുമണിക്കാണ് മലയോര മേഖലയെ ഉരുൾപൊട്ടലിന്റെയും പ്രളയത്തിന്റെയും രൂപത്തിൽ വിഴുങ്ങിയത്. 59 പേരുടെ ജീവൻ പൊലിഞ്ഞ ദുരന്തത്തിൽ 11 പേരുടെ മൃതദേഹം കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ല. 45 വീടുകൾ മണ്ണിനടിയിലായി. ഒന്ന് ഓടി രക്ഷപെടാൻ പോലുമാകാതെ 59 ജീവനുകൾ മുത്തപ്പൻ കുന്നിന്റെ മാറിൽ പുതഞ്ഞു പോയി. 20 ദിവസം നീണ്ട തിരച്ചിലിൽ 48 പേരുടെ മൃതദേഹം കണ്ടെടുത്തു.. 11 പേർ ഇപ്പോഴും ഇവിടെ അന്ത്യവിശ്രമം കൊള്ളുകയാണ്.

ഭൂമി എല്ലാം പ്രളയം വിഴുങ്ങി എങ്കിലും നേരത്തെ പലരും ലോൺ എടുത്തിരുന്നു. വായ്പ തിരിച്ചടക്കണം എന്ന് ആവശ്യപ്പെട്ടു ബാങ്കുകളിൽ നിന്നും നോട്ടീസ് വന്ന് കെണ്ടിരിക്കുകയാണ്.10 ലക്ഷം രൂപ സർക്കാർ ധനസഹായം നൽകി. സന്നദ്ധ സംഘടനകളുടെ കൈ താങ്ങിലാണ് പല കുടുംബങ്ങൾക്കും സ്വന്തമായി വീടെന്ന സ്വപ്നം യാഥാർഥ്യമായത്. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ഇവരുടെ വായ്പ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഏറ്റെടുക്കണമെന്നാണ് ആവശ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →