പാലക്കാട് : കഞ്ചിക്കോട് കാർ തടഞ്ഞുനിർത്തി നാലരക്കോടി രൂപ കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തൃശൂർ കോടാലി സ്വദേശി ശ്രീജിത്തിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കവർച്ച കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. 2023 ഓഗസ്റ്റ്നി 4 ശനിയാഴ്ച പുലർച്ചെയാണ് പെരിന്തൽമണ്ണ സ്വദേശികളായ മൂന്നംഗ സംഘത്തെ കാർ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തി പണം കവർന്നത്.
തൃശൂർ കോടാലി സ്വദേശി ശ്രീജിത്തിനെയാണ് കസബ പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്ന് ഒരു ലക്ഷം രൂപയും കണ്ടെടുത്തു.ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് പോകും. അതേസമയം, പണം കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ചത് എന്ന് സംശയിക്കുന്ന വാഹനങ്ങളിൽ ഒന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
മൂന്ന് കാറുകളിലും ടിപ്പർ ലോറിയിലുമായി എത്തിയ 15 അംഗ സംഘമാണ് പണം കൊളളയടിച്ചത്. ഇവർ സഞ്ചരിച്ച കാറിന് കുറുകെ ടിപ്പർ ലോറി നിർത്തിയിട്ടായിരുന്നു കവർച്ച. കേസിൽ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.