ഇസ്ലാമാബാദ്: പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങൾ മറിച്ച് വിറ്റെന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാന് തിരിച്ചടി. കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, 3 വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇമ്രാനെ അഞ്ച് വർഷത്തേക്ക് വിലക്കേർപ്പെടുത്തി. കോടതിയുടെ നിർദ്ദേശ പ്രകാരം സമൻ പാർക്കിൽ നിന്ന് ഇമ്രാൻ ഖാനെ പാക് പൊലീസ് അറസ്റ്റ് ചെയ്തു. ലഹോറിലേക്ക് കൊണ്ട് പോകുമെന്ന് സൂചന.
മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് 3 വർഷം തടവും ഒരു ലക്ഷം പിഴയും
