ദില്ലി: ജമ്മു കശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. കുൽഗാം ജില്ലയിലെ ഹനാൻ മേഖലയിൽ 2023 ഓഗസ്റ്റ് 5 ന് പുലർച്ചയോടെയാണ് ആക്രമണം ഉണ്ടായത്. ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സൈനികരെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി മേഖലയിൽ ഭീകരർക്കായി സൈന്യം തെരച്ചിൽ തുടരുകയാണ്