പട്ന : ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം പട്ന വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ എൻജിനുകളിലൊന്ന് തകരാറിലായതിനെ തുടർന്ന് തിരിച്ചിറക്കുകയായിരുന്നു. വിമാനം പറന്നുയർന്ന് മൂന്ന് മിനിറ്റിനുള്ളിലാണ് സംഭവം. രാവിലെ 9:11 ഓടെ പട്നയിലെ ജയ് പ്രകാശ് നാരായൺ വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കിയതായും യാത്രക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.