റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: സത്യം വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അപകീർത്തിക്കേസിൽ സൂറത്ത് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിനു പിന്നാലെയാണ് രാഹുൽ മാധ്യമങ്ങളെ നേരിട്ട് കണ്ടത്. ഇന്നല്ലെങ്കിൽ നാളെ സത്യം ജയിക്കും. ചുരുങ്ങിയ വാക്കുകളിലാണ് രാഹുൽ ഗാന്ധി തന്‍റെ സന്തോഷം പ്രകടിപ്പിച്ചത്. പിന്തുണ നൽകിയ എല്ലാവർക്കു നന്ദി എന്നു രാഹുൽ പറഞ്ഞു.

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, ജയറാം രമേശ്, അധിർ രഞ്ജൻ ചൗധരി, എന്നിവർക്കൊപ്പമാണ് രാഹുൽ മാധ്യമങ്ങളെ കണ്ടത്.

എന്തു തന്നെ സംഭവിച്ചാലും എന്‍റെ കർത്തവ്യത്തിൽ മാറ്റമില്ല, ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കും എന്നാണ് വിധിക്കു പിന്നാലെ രാഹുൽ ട്വിറ്ററിൽ കുറിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *