മെസി മാജിക്ക്, ഇന്റര്‍ മിയാമിലീഗ് കപ്പ് പ്രീ ക്വാര്‍ട്ടറില്‍

ഫ്ളോറിഡ: ഇന്റര്‍ മയാമിക്കായി വീണ്ടും ഇരട്ട ഗോളടിച്ച് സൂപ്പര്‍ താരം ലയണല്‍ മെസി. ലീഗ് കപ്പ് റൗണ്ട് 32 മത്സരത്തില്‍ ഒര്‍ലാന്‍ഡോ സിറ്റിക്കെതിരെയാണ് മെസിയുടെ ഇരട്ടഗോളില്‍ മിയാമി ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ജയിച്ചുകയറിയത്. കഴിഞ്ഞ മത്സരത്തിലും മെസി ഇരട്ടഗോള്‍ നേടിയിരുന്നു.
ഇന്റര്‍ മയാമിക്കായി കളത്തിലിറങ്ങിയ മൂന്ന് മത്സരങ്ങളിലും ഗോളടിച്ച മെസി ഇതിനോടകം അഞ്ചുഗോളുകള്‍ നേടിക്കഴിഞ്ഞു. മത്സരത്തിന്റെ ഏഴാം മിനിറ്റിലും 72-ാം മിനിറ്റിലുമാണ് മെസ്സി വലകുലുക്കിയത്. ജോസഫ് മാര്‍ട്ടിനെസ് ടീമിന്റെ മൂന്നാം ഗോള്‍ നേടി. ഒര്‍ലാന്‍ഡോയ്ക്ക് വേണ്ടി സെസാര്‍ അറൗഹോ ആശ്വാസഗോള്‍ നേടി. ജയത്തോടെ ലീഗ് കപ്പില്‍ ഇന്റര്‍ മയാമി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറില്‍ എഫ്.സി. ഡല്ലാസാണ് ടീമിന്റെ എതിരാളി.

Share
അഭിപ്രായം എഴുതാം