തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കടക്കാരൻ അറസ്റ്റിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കടക്കാരൻ ഇരിങ്ങാലക്കുടയിൽ അറസ്റ്റിലായി. ഇരിങ്ങാലക്കുട ആസാദ് റോഡിൽ പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങുവാൻ വരുന്ന പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച തടത്തിപ്പറമ്പിൽ ബാബു (62) വിനെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്.

കടയിൽ സാധനങ്ങൾ വാങ്ങാൻ വരുന്ന പെൺകുട്ടികളെ ആളില്ലാത്ത സമയം നോക്കി അകത്തേക്ക് വിളിച്ചു കയറ്റി ലൈംഗികമായി പീഡിപ്പിക്കാറാണ് പതിവ്. പീഡനത്തിനിരയായ മൂന്നു പെൺകുട്ടികളുടെ പരാതി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കൂടുതൽ കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് ഇൻസ്‌പെക്ടർ അനീഷ് കരിം അറിയിച്ചു.

കേസുകൾ രജിസ്റ്റർ ചെയ്ത വിവരമറിഞ്ഞ് നാടുവിടാൻ ഒരുങ്ങിയ പ്രതിയെ പൊലീസ് തന്ത്രപൂർവം പിടികൂടുകയായിരുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്‌റേയുടെ നിർദേശപ്രകാരം രൂപീകരിച്ച അന്വേഷണ സംഘത്തിൽ എസ് ഐമാരായ എൻ കെ. അനിൽകുമാർ, ജോർജ് കെ പി, എസ് സി ഉല്ലാസ്, സീനിയർ സി പി ഒ ഉമേഷ്, ഷീജ, സി പി ഒമാരായ എസ്. സന്തോഷ്‌കുമാർ, സതീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →