കർണാടക പൊലീസിനെ കസ്റ്റഡിയിലെടുത്ത് കേരള പൊലീസ്

കൊച്ചി : കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു. കളമശ്ശേരി പൊലീസാണ് കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത്. കർണാടകയിലെ വൈറ്റ്‌ഫോർട്ട് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിനായി കേരളത്തിലെത്തിയ വിജയ്കുമാർ, ശിവണ്ണ, സന്ദേഷ എന്നിവരെയാണ് കേരള പോലീസ് കസ്റ്റഡിയിലെടുത്തത്. കർണാടക വൈറ്റ് ഫോർട്ട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണിവർ.

പ്രതിയെ പിടികൂടാൻ വന്ന കർണാടക പൊലീസ് സംഘം പ്രതിയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം എടുത്തുവെന്ന ബന്ധുക്കളുടെ പരാതിയിലാണ് നടപടി. പ്രതികളുമായി മടങ്ങവേയാണ് പ്രതികളുടെ ബന്ധുക്കളുടെ പരാതിയിൽ കസ്റ്റഡിയിലാകുന്നത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കേസെടുക്കുന്നതിലേക്ക് പൊലീസ് നീങ്ങിയേക്കുമെന്നാണ് സൂചന.

Share
അഭിപ്രായം എഴുതാം