പാറ്റ്ന: ബിഹാര്‍ സര്‍ക്കാരിന്റെ ജാതി സര്‍വേ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ പാറ്റ്ന ഹൈക്കോടതി. ചീഫ് ജസ്റ്റീസ് കെ വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് പാര്‍ത്ഥസാരഥി എന്നിവരുടെ ബെഞ്ചാണ് ഹരജികള്‍ തള്ളിയത്. സംസ്ഥാന സര്‍ക്കാറിന് ആശ്വാസം നല്‍കുന്നതാണ് കോടതി നടപടി.സര്‍വേയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ വീടുകള്‍ തോറുമുളള കണക്കെടുപ്പ് ഏപ്രിലിന് മുന്‍പ് അവസാനിപ്പിച്ച് ജാതി വിവരങ്ങള്‍ക്ക് പുറമേ സാമൂഹിക-സാമ്പത്തിക സ്ഥിതികൂടി വിലയിരുത്തി രണ്ടാംഘട്ട സര്‍വേ നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ജാതി സര്‍വേ ആദ്യഘട്ടത്തില്‍ പാറ്റ്ന ഹൈക്കോടതി സ്റ്റേ ചെയ്തതോടെ നടപടികള്‍ തടസപ്പെട്ടു. പിന്നാലെ ബിഹാര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സര്‍വേ അവസാനിക്കാറായപ്പോഴാണ് സ്റ്റേ വന്നതെന്നും ഇത് സര്‍ക്കാരിന് നികത്താനാവാത്ത നഷ്ടം വരുത്തുമെന്നു സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന ഹരജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച സുപ്രീംകോടതി, സര്‍ക്കാരിനോട് വീണ്ടും ഹൈക്കോടതിയെ തന്നെ സമീപിക്കാനും നിര്‍ദ്ദേശിച്ചു. പിന്നാലെ ബിഹാര്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് പാറ്റ്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. സര്‍വേക്കായി 500 കോടി രൂപയാണ് സംസ്ഥാന ഫണ്ടില്‍ നിന്നും നീക്കി വെച്ചിരിക്കുന്നത്. അഞ്ച് ലക്ഷം ജീവനക്കാരുടെ സഹായത്തോടെയാണ് സര്‍വേ നടക്കുന്നത്