തിരുവനന്തപുരം: മുന്‍ നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. നിയമസഭാ സ്പീക്കറെന്ന നിലയില്‍ ഏറെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. സമയനിഷ്ഠ, അച്ചടക്കം എന്നിവ ഉറപ്പുവരുത്തി നിയമസഭാ നടപടികള്‍ നടത്തിക്കൊണ്ടു പോകുന്നതില്‍ അദ്ദേഹം വളരെ കാര്‍ക്കശ്യം പുലര്‍ത്തി. നിയമസഭാ സ്പീക്കറായി ചുമതലയേറ്റപ്പോള്‍ അദ്ദേഹത്തിന്റെ ചില മാതൃകകള്‍ വ്യത്യസ്തമായ രീതിയില്‍ നടപ്പാക്കാനാണ് ശ്രമിച്ചത്. സംസ്ഥാന മന്ത്രി, ആന്‍ഡമാന്‍- നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍, മിസോറം ഗവര്‍ണര്‍, ലോക്സഭാംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിന്റെ പൊതുമണ്ഡലത്തിന് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
സ്പീക്കറെന്ന നിലയില്‍ ഏറെ ശ്രദ്ധേയന്‍: മന്ത്രി എം ബി രാജേഷ്
