എഴുത്തുകാരന്‍ ബദ്രി ശേഷാദ്രി അറസ്റ്റില്‍

ചെന്നൈ: മണിപ്പുര്‍ സംഭവത്തില്‍ കോടതിക്കെതിരേ പരാമര്‍ശം നടത്തിയ തമിഴ് എഴുത്തുകാരനും ബ്ലോഗറുമായ ബദ്രി ശേഷാദ്രി അറസ്റ്റില്‍. മണിപ്പുര്‍ സംഭവത്തെക്കുറിച്ചും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെക്കുറിച്ചും പ്രകോപനകരമായ പരാമര്‍ശം നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. അഭിഭാഷകനായ കവിയശര് നല്‍കിയ പരാതിയെത്തുടര്‍ന്ന് പെരാമ്പല്ലൂര്‍ പോലീസാണ് 30/07/23 ഞായറാഴ്ച പുലര്‍ച്ചെ ബദ്രിയെ അറസ്റ്റ് ചെയ്തത്. ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ചീഫ് ജസ്റ്റിസിനെതിരേ ബദ്രി പരാമര്‍ശം നടത്തിയത്. കഴിഞ്ഞ ജൂലൈ 22-ന് നല്‍കിയ അഭിമുഖത്തില്‍ നീതിന്യായ സംവിധാനത്തെക്കുറിച്ച് ബദ്രി നടത്തിയ പരാമര്‍ശം അസ്വസ്ഥത ജനിപ്പിക്കുന്നതാണെന്നു പരാതിയില്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം