എന്‍ജിന്‍ അറ്റകുറ്റപ്പണിക്കിടെ സ്പൈസ് ജെറ്റ് വിമാനത്തിന് തീപ്പിടിച്ചു

ന്യൂഡല്‍ഹി: എന്‍ജിന്‍ അറ്റകുറ്റപ്പണിക്കിടെ സ്പൈസ് ജെറ്റ് വിമാനത്തിന് തീപ്പിടിച്ചു. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
വിമാന ജീവനക്കാരും അറ്റകുറ്റപ്പണിയില്‍ ഏര്‍പ്പെട്ടിരുന്നവരും സുരക്ഷിതരാണെന്ന് എയര്‍ലൈന്‍സിന്റെ ഒരു വക്താവ് പറഞ്ഞു. സ്പൈസ് ജെറ്റിന്റെ ക്യു400 വിമാനത്തിനാണ് തീപ്പിടിച്ചത്. ആദ്യം ഫയര്‍ എസ്റ്റിങ്ക്യുഷര്‍ ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചു. പിന്നീട് അഗ്‌നിശമന സേന സ്ഥലത്തെത്തി.

Share
അഭിപ്രായം എഴുതാം