ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി വിഹിതം നിലവിലുള്ള 50ല്‍ നിന്ന് 60 ശതമാനമായി ഉയര്‍ത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. എ എം ആരിഫിന് ലോക്സഭയില്‍ നല്‍കിയ മറുപടിയിലാണ് ധന സഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്. മൊത്തം ജിഎസ്ടി വരുമാനത്തിന്റെ 62.70 ശതമാനം കേന്ദ്രത്തിന് ലഭിക്കുമ്പോഴും രാജ്യത്തെ ആകെ ചെലവുകളുടെ 62.40 ശതമാനവും വഹിക്കുന്നത് സംസ്ഥാനങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആരിഫ് ചോദ്യം ഉന്നയിച്ചത്.
ജിഎസ്ടി വിഹിതം 60 ശതമാനമായി ഉയര്‍ത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രം
