റബറിന്‍റെ വില 300 രൂപയാക്കി ഉയര്‍ത്തുന്നത് നിലവില്‍ പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇറക്കുമതി നിയന്ത്രിക്കാന്‍ തീരുവ 20ല്‍ നിന്ന് 30 ശതമാനമാക്കി ഉയര്‍ത്തിയെന്നും വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ഡീന്‍ കുര്യാക്കോസിന് ലോക്സഭയില്‍ രേഖാമൂലം മറുപടി നല്‍കി. ഇറക്കുമതി ചെയ്ത റബര്‍ ആറ് മാസത്തിനകം തന്നെ ഉപയോഗിക്കണം. കോമ്പൗണ്ട് റബറിന്‍റെ കസ്റ്റംസ് തീരുവ 10ല്‍ നിന്ന് 25 ശതമാനമാക്കി. റബര്‍ കര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം തേടിയിട്ടുണ്ടെന്നും വാണിജ്യസഹമന്ത്രി വ്യക്തമാക്കി.