മിന്നുമണി ജങ്ഷന് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കയ്യടി

ന്യൂഡല്‍ഹി: വയനാട്ടിലെ മൈസൂരു റോഡ് കവല, ഇനി ഇന്ത്യന്‍ വനിത ട്വന്റി ട്വന്റി ആദ്യ മലയാളി ക്രിക്കറ്റ് താരമായ മിന്നുമണിയുടെ പേരില്‍ അറിയപ്പെടും. മിന്നുമണിയും മാനന്തവാടി നഗരസഭ അധ്യക്ഷ സികെ രത്നവല്ലിയും ചേര്‍ന്ന് 24/07/23 തിങ്കളാഴ്ച ജങ്ഷന്റെ ബോര്‍ഡ് അനാഛാദാനം ചെയ്തു. മാനന്തവാടി നഗരസഭ ഭരണ സമിതിയുടെ തീരുമാന പ്രകാരമാണ് മിന്നുമണി ജങ്ഷന്‍ എന്ന് നാമകരണം ചെയ്തത്.
മിന്നുമണിയുടെ പേര് ജങ്ഷന്റെ പേരായതോടെ അഭിനന്ദനവുമായി ഡല്‍ഹി ക്യാപിറ്റല്‍സ് രംഗത്തെത്തി. ‘കേരളത്തിലെ വയനാട്ടിലുള്ള ഈ ജങ്ഷന്‍, നിനക്ക് സ്വപ്നങ്ങളെ പിന്തുടരാനുള്ള ഒരു ഓര്‍മ്മപ്പെടുത്തലായി നിലകൊള്ളട്ടെ. ട്വന്റി ട്വന്റി കന്നി കളിയിലെ അസാധാരണ പ്രകടനത്തില്‍ മിന്നുമണിയെ ആദരിച്ചുകൊണ്ട് നാട് അവളെ അദ്ഭുതപ്പെടുത്തി.’ – ഡല്‍ഹി ക്യാപിറ്റല്‍സ്, ജങ്ഷന്റെ ഫോട്ടോ ഉള്‍പ്പെടുത്തി ട്വീറ്റ് ചെയ്തു.

മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ 24/07/23 തിങ്കളാഴ്ച ഉജ്ജ്വല സ്വീകരണവും മിന്നുമണിക്ക് നല്‍കി. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും തുറന്ന വാഹനത്തിലാണ് മിന്നുമണിയെ സമ്മേളന വേദിയില്‍ എത്തിച്ചത്. കളരിപ്പയറ്റ് സംഘം, അനുഷ്ഠാന കലകള്‍, വാദ്യമേളങ്ങള്‍ എന്നിവയും ഘോഷയാത്രയിലുണ്ടായിരുന്നു.

Share
അഭിപ്രായം എഴുതാം