കൊട്ടാരക്കരയിൽ നടുറോഡിൽ അമ്മയെ കുത്തിക്കൊന്നുഅക്രമാസക്തനായ പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്

കൊട്ടാരക്കര: ചെങ്ങമനാട് മകൻ അമ്മയെ നടുറോഡിലിട്ട് കുത്തിക്കൊന്നു. തലവൂർ സ്വദേശി ചരുവിള പുത്തൻവീട് അറിങ്ങട മിനിമോൾ (50) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. കുത്തേറ്റ മിനിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അക്രമാസക്തനായ പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

2007 മുതൽ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയാണ് കൊല്ലപ്പെട്ട മിനി. ഇവിടെ നിന്നും മകൻ കൂട്ടികൊണ്ടുപോകും വഴിയാണ് കൊലപാതകം. പ്രതിയും മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നതായാണ് പൊലീസ് സംശയിക്കുന്നത്.

Share
അഭിപ്രായം എഴുതാം