റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് കാറില്‍ ലിഫ്റ്റ് നല്‍കി: കാറിനുള്ളില്‍ വച്ച്‌ പീഡനത്തിന് ഇരയാക്കിയ കേസ് ; പ്രതി പിടിയില്‍.

July 22, 2023 - 3:17 pm

മലപ്പുറം: ബസ് കാത്തുനിന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ലിഫ്റ്റ് കൊടുത്ത ശേഷം കാറില്‍ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി പിടിയില്‍.മലപ്പുറം പൊലീസ് ആണ്‌ പ്രതിയെ അറസ്റ്റ് ചെയ്തത്. പാലക്കാട് മുണ്ടക്കോട്ടുകുറിശ്ശി കള്ളിവളപ്പില്‍ ഇബ്രാഹിമിനെ (46) ആണ് എസ്‌ഐ വി ജിഷില്‍, എഎസ്‌ ഐപി കെ തുളസി, സിപിഒമാരായ കെകെ ജസീര്‍, ആര്‍ രഞ്ജിത്, കെകെ അനീഷ് ബാബു എന്നിവരടങ്ങുന്ന പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

മലപ്പുറം കോട്ടപ്പടിയില്‍ ട്യൂഷൻ കഴിഞ്ഞു വീട്ടില്‍ പോവാൻ വേണ്ടി ബസ് കാത്ത നില്‍ക്കുകയായിരുന്നു വിദ്യാര്‍ഥി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വീട്ടിലിറക്കാമെന്നു പറഞ്ഞ് കാറില്‍ കയറ്റുകയും യാത്രാമധ്യേ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിനുശേഷം കുട്ടിയുടെ ഫോണ്‍ നമ്ബര്‍ വാങ്ങി വഴിയില്‍ ഇറക്കിവിടുകയായിരുന്നു. പോക്‌സോ കേസ് കൂടാതെ തട്ടിക്കൊണ്ടുപോകല്‍ കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *