ന്യൂഡല്‍ഹി: പുതിയ ഫിഫ റാങ്കിംഗില്‍ ആദ്യ നൂറില്‍ ഉള്‍പ്പെട്ട് ഇന്ത്യന്‍ ഫുട്ബോള്‍ ടീം. 99ാം റാങ്കാണ് ഇന്ത്യക്ക് ലഭിച്ചത്. മൗറിത്താനിയയെയാണ് ഇന്ത്യ മറികടന്നത്. 99ാം റാങ്കുണ്ടായിരുന്ന മൗറിത്താനിയ ലെബനോനിന് പിറകെ 101ാം സ്ഥാനത്താണ്. ഇഗോര്‍ സ്റ്റിമക്കിന്റെ പരിശീലനത്തില്‍ വിജയങ്ങളുടെ ദിവസങ്ങളാണ് ഇന്ത്യന്‍ ടീമിനുണ്ടായിരുന്നത്. കഴിഞ്ഞ മാസം മുതല്‍ അഞ്ച് മത്സരങ്ങള്‍ ജയിക്കുകയും നാലെണ്ണം സമനിലയാകുകയും ചെയ്തു. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്, സാഫ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ കിരീടങ്ങളില്‍ ഇന്ത്യന്‍ ടീം മുത്തമിട്ടു. ഏഷ്യയില്‍ 18ാം സ്ഥാനം ഇന്ത്യ തിരിച്ചുപിടിച്ചിട്ടുണ്ട്.