കായംകുളത്ത് നടുറോഡിൽ യുവാവിനെ വെട്ടിക്കൊന്നു. ഡി വൈ എഫ് ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം അമ്പാടിയെയാണു നാലംഗ ക്രിമിനൽ കൊട്ടേഷൻ സംഘം വെട്ടിക്കൊന്നത്.പുതുപ്പള്ളി ഗോവിന്ദമുട്ടം വേലശ്ശേരിതറയിൽ സന്തോഷിന്റെ മകൻ അമ്പാടി (21) ആണ് മരിച്ചത്. .കാപ്പിൽകിഴക്ക് മാവിനാൽകുറ്റി ജംഗ്ഷനിൽ 2023 ജൂലൈ18 നാണ് സംഭവം.
ബൈക്കിൽ എത്തിയ ഇരുസംഘങ്ങൾ തമ്മിൽ റോഡിൽ അടിപിടിയുണ്ടായി. സംഘർഷത്തിനിടെ വടിവാളിന് വെട്ടേൽക്കുകയായിരുന്നു. അമ്പാടിയുടെ സഹോദരൻ അർജ്ജുൻ ഒപ്പമുണ്ടായിരുന്നു.അമ്പാടിയുടെ കഴുത്തിനും കൈക്കുമാണ് വെട്ടേറ്റത്. കഴുത്തിനേറ്റ വെട്ടാണ് മരണകാരണം. വാഹനം തട്ടിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രതികൾ ഉടൻതന്നെ പിടിയിലാകുമെന്നും പൊലീസ് വിശദീകരിച്ചു