കോ​ട്ട​യം ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ബു​ധ​നാ​ഴ്ച ഭാ​ഗി​ക അ​വ​ധി; എംസി റോഡിൽ ഗതാഗത നിയന്ത്രണംപുലർച്ചെ 4 മണിമുതൽ ഗതാഹത നിയന്ത്രണം പ്രബല്യത്തിൽ വരുമെന്നാണ് അറിയിപ്പ്.

കോ​ട്ട​യം: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ഭാ​ഗി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജില്ലയിൽ ബുധനാഴ്ച പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് സ്കൂളുകൾക്ക് ഉച്ചകഴിഞ്ഞ് അവധി പ്ര​ഖ്യാ​പി​ച്ചതെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.

മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ടാണ് പൊലീസ് നേരത്തെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതായി അറിയിച്ചിരുന്നു.

തിരുവനന്തപുരം മുതൽ കോട്ടയം എംസി റോഡ് ഭാഗങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പുലർച്ചെ 4 മണിമുതൽ ഗതാഹത നിയന്ത്രണം പ്രബല്യത്തിൽ വരുമെന്നാണ് അറിയിപ്പ്. ട്രക്കുകൾ‌ അടക്കമുള്ള വലിയ വാഹനങ്ങൾ എംസി റോഡ് ഒഴിവാക്കി ദേശീയ പാതയിലൂടെ സഞ്ചരിക്കണമെന്ന് അധികൃതർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →