ചേലക്കരയിൽ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു : അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരം

തൃശ്ശൂർ : ചേലക്കരയിൽ അർദ്ധരാത്രിയിൽ ഓട്ടോറിക്ഷയിൽ യുവതി പ്രസവിച്ചു. ചേലക്കര മംഗലംകുന്ന് സ്വദേശി ഷീജ എന്ന 31കാരിയാണ് ഓട്ടോറിക്ഷയിൽ പ്രസവിച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.കഴിഞ്ഞ ദിവസം അർദ്ധരാത്രിയായിരുന്നു സംഭവം.

ചേലക്കര മംഗലംകുന്ന് സ്വദേശി ഷീജയ്ക്ക് പ്രസവവേദന വന്നതിനെ തുടർന്ന് ഓട്ടോ ഡ്രെെവറായ വിനോദിനെ വിളിക്കുകയായിരുന്നു. വിനോദ് ഓട്ടോയുമായി ഷീജയുടേ വീട്ടിലെത്തി ഷീജയേയും കൂട്ടി ചേലക്കര താലൂക്ക് ആശുപത്രിയിലേയ്ക്ക് തിരിച്ചു. ഇതിനിടെ വേദന വർദ്ധിച്ച് പ്രസവിക്കുമെന്ന ഘട്ടമെത്തിയതോടെ വിനോദ് ഓട്ടോ വഴിയരികിൽ ഒതുക്കി നിർത്തി. ഉടൻ ഷീജ ഓട്ടോയിൽ വെച്ചുതന്നെ ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു.

പ്രസവിച്ച ഉടൻ ഷീജയേയും കുഞ്ഞിനേയും ചേലക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം അവിടെനിന്നും ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →