കണ്ണൂര്‍: ഇന്ത്യന്‍ ഫുട്ബോള്‍ താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി. ബാഡ്മിന്റണ്‍ താരം കൂടിയായ റെസ ഫര്‍ഹത്താണു വധു. കേരള ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങുന്ന സഹലിന്റെ വിവാഹത്തില്‍ സഹതാരങ്ങളായ കെ.പി. രാഹുല്‍ അടക്കമുള്ളവര്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ ജൂലായ് നാലിനായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം.
കൊല്‍ക്കത്ത വമ്പന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സ് റെക്കോഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് സഹലുമായി കരാര്‍ ഉറപ്പിച്ചിട്ടുണ്ട്. ഇന്റര്‍ കോണ്ടിനെന്റല്‍, സാഫ് കപ്പ് ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ കിരീടവിജയത്തില്‍ സഹല്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
സഹല്‍ വിവാഹിതനായി
