ഭർതൃ മാതാവിനെ വെട്ടിക്കൊന്ന മരുമകൾ അറസ്റ്റിൽ

മുവാറ്റുപുഴ : മൂവാറ്റുപുഴയിൽ ഭർതൃമാതാവിനെ മരുമകൾ വെട്ടിക്കൊന്നു. മേക്കടമ്പ് സ്വദേശിനി അമ്മിണിയാണ് കൊല്ലപ്പെട്ടത്. 85 വയസായിരുന്നു. മരുമകൾ പങ്കജ(55)ത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്കജം മാനസികരോഗിയാണെന്നാണ് പൊലീസ് പറയുന്നത്. കഴുത്തിനും തലയിലും വെട്ടിയാണ് കൊലപ്പെടുത്തിയത്. 2023 ജൂലായ് 9 ന് രാത്രിയിലായിരുന്നു സംഭവം.

ഭർതൃമാതാവായ അമ്മിണിയെ വെട്ടിക്കൊന്നതിന് ശേഷം മരുമകൾ തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലെത്തി കാര്യം പറയുകയായിരുന്നു. തുടർന്ന് വീട്ടിലേക്ക് എല്ലാവരും ഓടിയെത്തി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അമ്മിണിയെ മൂവാറ്റുപുഴ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിലവിൽ മൃതദേഹം മൂവാറ്റുപുഴ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വർഷങ്ങളായി മാനസിക രോ​ഗത്തിന് ചികിത്സ തേടിയിരുന്നയാളാണ് പ്രതിയായ പങ്കജം എന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ മെഡിക്കൽ പരിശോധനകളെല്ലാം പൂർത്തിയായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →