പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഷാരൂഖ് ചിത്രം ജവാന്റെ പ്രിവ്യൂ പുറത്ത്. ‘ഞാൻ ആരാണ്, എന്താണ് എന്ന് എനിക്ക് അറിയില്ല’ എന്ന ഡയലോഗോട് കൂടിയാണ് വീഡിയോ ആരംഭിക്കുന്നത്.
ആദ്യം പൊലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ഷാരൂഖ് പിന്നീട് വില്ലൻ റോളിലേയ്ക്ക് മാറുന്നതും വീഡിയോയില്‍ കാണാം. ആക്ഷൻ ത്രില്ലര്‍ ചിത്രത്തിന്റെ പ്രിവ്യൂവില്‍ നായികയായ നയൻതാരയും ദീപിക പദുക്കോണും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ആറ്റ്ലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ജവാൻ നയന്‍താരയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മാണം. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ പഠാനു ശേഷമെത്തുന്ന ഷാരുഖ് ചിത്രമാണ് ജവാന്‍.