കൊല്‍ക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ അക്രമം അരങ്ങേറിയ പശ്ചിമ ബംഗാളിലെ അഞ്ച് ജില്ലകളില്‍ റീ-പോളിംഗ്. പുരുലിയ, ബിര്‍ഭും, ജല്‍പായ്ഗുഡി, നഡിയ, സൗത്ത് 24 പര്‍ഗാന എന്നീ അഞ്ച് ജില്ലകളിലെ 697 ബൂത്തുകളിലായാണ് റീ പോളിംഗ്. വ്യാപകമായി സംഘര്‍ഷം ഉണ്ടായ ബൂത്തുകളിലാണ് റീപോളിംഗ് നടത്തുക.റീപോളിങ്ങിനിടെ അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ എടുക്കണം എന്നു ആവശ്യപ്പെട്ട് പിസിസി അധ്യക്ഷന്‍ രഞ്ജന്‍ ചൗധരി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കത്തയച്ചുജൂലൈ 8ന് നടന്ന തിരഞ്ഞെടുപ്പിനിടെയുണ്ടായ ആക്രമണത്തില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. പലയിടങ്ങളിലും ബാലറ്റ് പെട്ടികള്‍ തകര്‍പ്പെടുകയും, മോഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. പ്രിസൈഡിംഗ് ഓഫിസര്‍മാര്‍ക്കും മര്‍ദനമേറ്റു.
പശ്ചിമ ബംഗാളിലെ അഞ്ച് ജില്ലകളില്‍ റീ-പോളിംഗ്
