ബാലസോര്‍ ട്രെയിന്‍ ദുരന്തം: മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ സി ബി ഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: 290 പേരുടെ മരണത്തിനിടയാക്കിയ ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ സി ബി ഐ സംഘം അറസ്റ്റ് ചെയ്തു. സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍മാരായ അരുണ്‍ കുമാര്‍ മഹന്ത, മുഹമ്മദ് അമീര്‍ ഖാന്‍, ടെക്‌നീഷ്യന്‍ പപ്പു കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304, 201 വകുപ്പുകള്‍ പ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി വ്യക്തമാക്കി. ഒരു മാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് മൂന്ന് പേരെ സി ബി ഐ അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട രണ്ട് കര്‍ക്കശമായ വകുപ്പുള്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടില്‍ (എഫ്ഐആര്‍) ഏജന്‍സി ഈ വകുപ്പുകള്‍ ചുമത്തിയിരുന്നില്ല. ട്രെയിന്‍ ദുരന്തം സംബന്ധിച്ച് റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിരുന്നു. അപകടം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പും 2018ലും നടന്ന അറ്റകുറ്റപ്പണികള്‍ കാരണം സിഗ്‌നല്‍ തകരാറിലായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →