ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സേവനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജി സുപ്രീം കോടതി ജൂലൈ 10ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അടിയന്തര വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ അഭിഷേക് സിംഗ്വി ആവശ്യപ്പെട്ട പ്രകാരമാണ് കേസ് പരിഗണിക്കുന്നത്. സമാനമായ വിഷയം സുപ്രീംകോടതിയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഓര്‍ഡിനന്‍സ് റദ്ദാക്കുന്നതിന് പുറമെ ഡല്‍ഹി സര്‍ക്കാര്‍ ഇടക്കാല സ്റ്റേയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഡല്‍ഹി ഓര്‍ഡിനന്‍സ്: സര്‍ക്കാരിന്റെ ഹർജി സുപ്രീംകോടതി ജൂലൈ 10ന് പരിഗണിക്കും
