12 വയസ്സുള്ള ആദിവാസി പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി; മൂന്ന് പേർ അറസ്റ്റിൽ

മധ്യപ്രദേശിലെ ഇൻഡോറിൽ ആദിവാസി പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി. 12 വയസ്സുള്ള പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മുഴുവൻ പ്രതികളും അറസ്റ്റിലായി. അതിനിടെ, മുഖ്യപ്രതിയുടെ വീട് 2023 ജൂലൈ 7ന് വെള്ളിയാഴ്ച പ്രാദേശിക അധികാരികൾ പൊളിച്ചുമാറ്റി.കാസി പലാസിയ ഗ്രാമത്തിൽ അനധികൃതമായി 420 ചതുരശ്ര അടിയിൽ നിർമ്മിച്ച വീടാണ് അധികാരികൾ പൊളിച്ചു മാറ്റിയത്.

മുഖ്യപ്രതിയും മറ്റ് രണ്ടുപേരും ചേർന്ന് പെൺകുട്ടിയെ ഖുദൈൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിർമാണം പുരോഗമിക്കുന്ന ഒരു വീട്ടിൽ എത്തിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കുടുംബത്തിന്റെ പരാതിയിൽ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അക്ഷയ് സിംഗ് മർഖം പിടിഐയോട് പറഞ്ഞു.

Share
അഭിപ്രായം എഴുതാം