ആദിവാസിയുടെ മുഖത്ത് മൂത്രമൊഴിച്ചയാളുടെ വീട് പൊളിച്ചു

സിദ്ധി: മധ്യപ്രദേശില്‍ ആദിവാസിയുടെ മുഖത്ത് മൂത്രമൊഴിച്ചയാളുടെ വീട് സംസ്ഥാന സര്‍ക്കാര്‍ പൊളിച്ചുനീക്കി. പ്രതി പ്രവേശ് ശുക്ലയുടെ വീടാണ് പൊളിച്ചത്. ഇയാള്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ദേശരക്ഷാ നിയമപ്രകാരം അറസ്റ്റിലായ ശുക്ല നിലവില്‍ റേവ സെന്‍ട്രല്‍ ജയിലിലാണ്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഉത്തരവ് പ്രകാരമാണ് കേസെടുത്തത്. സിദ്ധി ജില്ലയിലെ കുബ്രി ഗ്രാമത്തിലാണ് സംഭവം നടന്നത്.

എസ് സി, എസ് ടി നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസുണ്ട്. ഇത് പഴയ സംഭവമാണെന്നും തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ എതിരാളികള്‍ എടുത്തുയര്‍ത്തിയതാണെന്നും ശുക്ലയുടെ ബന്ധുക്കള്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം