മോഹന്‍ലാലിനൊപ്പമുള്ള തന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ ദ്വിഭാഷ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് ബോളിവുഡ് നിര്‍മാതാവും സംവിധായികയുമായ ഏക്ത കപൂര്‍ രംഗത്ത്.2024ല്‍ പ്രദര്‍ശനത്തിനെത്തുന്ന ‘വൃഷഭ’ എന്ന സിനിമയ്‌ക്ക് വേണ്ടിയാണ് ഏക്ത കപൂര്‍ മോഹന്‍ലാലുമായി ഒരുമിക്കുന്നത്.
അച്ഛന്‍ ജിതേന്ദ്രയ്‌ക്കും മോഹന്‍ലാലിനും ഒപ്പമുള്ള ചിത്രവും ഏക്ത പങ്കുവച്ചിട്ടുണ്ട്. ഇതിഹാസത്തിനും ജീനിയസിനും ഒപ്പം പോസ് ചെയ്യുന്നു എന്ന അടിക്കുറിപ്പോടുകൂടിയാണ് ഏക്ത പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.
കണക്റ്റ് മീഡിയ, എവിഎസ് സ്‌റ്റുഡിയോസ് എന്നിവരുമായി സഹകരിച്ചാണ് ഏക്ത കപൂറിന്‍റെ ബാലാജി ടെലിഫിലിംസ് ഈ പ്രോജക്‌ട് ഒരുക്കുക. മലയാളത്തിലും തെലുഗുവിലുമായി ഒരേ സമയമാണ് ‘വൃഷഭ’യുടെ ചിത്രീകരണം എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഏക്ത കപൂര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.