നി‍ര്‍മ്മാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം

നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള നി‍ര്‍മ്മാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. 2022-23 സാമ്പത്തിക വര്‍ഷത്തിലെ നികുതി കൃത്യമായി അടച്ചതിനാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

സര്‍ട്ടിഫിക്കറ്റ് പൃഥ്വിരാജ് പ്രൊഡക്ഷൻ കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. നിര്‍മ്മാതാവും പൃഥ്വിരാജിന്റെ പങ്കാളിയുമായ സുപ്രിയ മേനോനും സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്‌സിന്റേതാണ് സര്‍ട്ടിഫിക്കറ്റ്. 2019 മുതലാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് തന്റെ നിര്‍മ്മാണ സംരംഭത്തിന് തു‌ടക്കം കുറിച്ചത്. ‘9’ ആയിരുന്നു ആദ്യ ചിത്രം. തുട‍ര്‍ന്ന് ‘ഡ്രൈവിങ് ലൈസൻസ്’, ‘കടുവ’, ‘കുരുതി’, ‘ജനഗണമന’, ‘ഗോള്‍ഡ്’ എന്നിങ്ങനെ ആറ് സിനിമകള്‍ ഒരുക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →