ലഹരിക്കെതിരെ പോരാടാൻ അമ്മമാരുടെ കൂ‌ട്ടായ്മ

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് തെന്നാരി ഗ്രാമത്തിൽ അനധികൃത മദ്യവിൽപനക്കെതിരെ അധികൃതർ നടപടി സ്വീകരിക്കാത്തതിനാൽ അമ്മമാരുടെ കൂട്ടായ്മ രംഗത്ത്. മിനി മാഹിയെന്ന വട്ടപ്പേരിലറിയപ്പെടുന്ന ഈ ​ഗ്രാമത്തിൽ ഏത് സമയത്തും ആർക്കും മദ്യവും നിരോധിത പുകയില ഉൽപന്നങ്ങളും ലഭിക്കും. ഇതാണ് മിനി മാഹിയെന്ന് അറിയപ്പെടാൻ കാരണം.നാട്ടുകാർ എക്സൈസിൽ പരാതി നൽകിയിട്ടും പ്രയോജനമുണ്ടാലാത്തതിനാലാണ് . ലഹരിക്കെതിരെ പോരാടാൻ നാട്ടിലെ അമ്മമാരുടെ യോഗം തീരുമാനിച്ചത്.

തെന്നാരിയിലെ ഒരു വീട് കേന്ദ്രീകരിച്ചാണ് ലഹരി വിൽപന. രാത്രിയും പകലും ഭേദമില്ലാതെ ഇവിടെ ആവശ്യക്കാർ എത്തുന്നുണ്ട്. മദ്യം തേടി രാത്രിയെത്തുന്നവർ പലരും വീട് മാറി കയറുന്ന സാഹചര്യവും ഉണ്ട്. . പല പരാതികൾ നൽകിയെങ്കിലും ഇതുവരെ എക്സൈസുകാർക്ക് ഇവരെ പിടക്കാൻ കഴിഞ്ഞിട്ടില്ല. എക്സൈസ് സംഘം ഓഫീസിൽ നിന്ന് പുറപ്പെട്ടാൽ തെന്നാരിയിൽ വിവരം എത്തുമെന്നതാണ് പ്രതിസന്ധിക്ക് കാരണമായി ഉദ്യോഗസ്ഥർ പറയുന്നത്.

വളർന്നു വരുന്ന കുട്ടികൾ ലഹരിക്ക് അടിമയാകുമെന്ന ഭീതിയാണ് നാട്ടുകാർക്ക്. മദ്യം വിൽക്കുന്നവരെയും വാങ്ങാനെത്തുന്നവരെയും നേരിടാൻ നാട്ടിലെ അമ്മമാരുടെ യോഗം തീരുമാനിക്കാൻ കാരണം . ലഹരിക്കെതിരെ പോരാടാൻ കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി

Share
അഭിപ്രായം എഴുതാം