മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

കാസർഗോഡ് : മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപം 2023 ജൂൺ 29ന് രാത്രി ഏഴോടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. തിരുവനന്തപുരം സ്വദേശി ഉണ്ണി എന്ന സജിൻ ലാലാണ് ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

ഒരുമണിക്കൂറോളം പൊലീസും ഫയർഫോഴ്‌സും അനുനയിപ്പിച്ചതിനെ തുടർന്ന് യുവാവ് തനിയെ താഴെയിറങ്ങി. അതേസമയം ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.

Share
അഭിപ്രായം എഴുതാം